മൊബൈൽ വരിക്കാരുടെ എണ്ണം 105 കോടിയിലേക്ക്

Posted on: June 2, 2018

കൊച്ചി : സ്വകാര്യ മൊബൈൽ സേവന ദാതാക്കളുടെ ആകെ വരിക്കാർ ഈ വർഷം ഏപ്രിലിൽ 104.9 കോടിയായി വർധിച്ചു. എയർസെൽ, ആർ ജിയോ, എം.ടി.എൻ.എൽ, ടെലിനോർ എന്നിവയുടെ കണക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 30.86 കോടി വരിക്കാരുമായി ഭാരതി എയർടെൽ ആണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. 2018 ഏപ്രിലിൽ ഇവർ 45 ലക്ഷം പുതിയ വരിക്കാരെ കൂട്ടിച്ചേർത്തു. 22.203 കോടി വരിക്കാരുമായി വോഡഫോണാണ് തൊട്ടു പിന്നിലുള്ളത്. 55.5 ലക്ഷം വരിക്കാരെ കൂട്ടിച്ചേർത്ത് ഐഡിയ സെല്ലുലർ ആണ് ഇക്കാര്യത്തിൽ മുന്നിലെത്തിയത്. ഇതോടെ ആകെ വരിക്കാൽ 21.76 കോടിയായി ഉയർന്നു. സർക്കിളുകളുടെ കാര്യത്തിൽ 91.07 ദശലക്ഷം വരിക്കാരുമായി യുപി ഈസ്റ്റും, 84.26 ദശലക്ഷം വരിക്കാരുമായി മഹാരാഷ്ട്രയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

വരിക്കാരുടെ എണ്ണം തുടർച്ചയായി വർധിക്കുകയും ഗ്രാമീണ മേഖലയിൽ കണക്ടിവിറ്റി വർധിക്കുകയും ചെയ്യുന്നതിൽ തങ്ങൾക്ക് ആഹ്ലാദമുണ്ടൈന്ന് ടെലികോം ഓപറേറ്റർമാരുടെ അപെക്‌സ് സംഘടനയായ സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു. കൂടുതലായി ലഭ്യമാകുന്നതോടെ ജനങ്ങൾ 4ജി സാങ്കേതികവിദ്യയിലേക്കു മാറുകയാണെും അദേഹം പറഞ്ഞു.

TAGS: COAI |