5ജി : സിഒഎഐ 5ജി ഇന്ത്യ ഫോറം രാജ്യാന്തര മീറ്റിംഗ് സംഘടിപ്പിച്ചു

Posted on: March 29, 2018

 

കൊച്ചി : 5ജി സാങ്കേതികവിദ്യയെക്കുറിച്ച് അവബോധമുണ്ടാക്കുവാൻ ടെലികോം, ഇന്റർനെറ്റ്, ടെക്‌നോളജി, ഡിജിറ്റൽ സേവന കമ്പനികളുടെ സംഘടനയായ സിഒഎഐ (കോയ്) ഡൽഹിയിൽ രാജ്യാന്തര വിദഗ്ധരുടെ മീറ്റിംഗ് സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മുന്നൂറോളം വിദഗ്ധർ മീറ്റിംഗിൽ പങ്കെടുത്തു. 5ജിയെ ഇന്ത്യയിൽ ത്വരിതപ്പെടുത്തുക’ എന്നതായിരുന്നു ഈ ഇന്ത്യ മീറ്റിംഗിലെ വിഷയം. സിഒഎഐ 5ജി ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ക്വാൽകോം സീനിയർ വൈസ് പ്രസിഡന്റ് എഡ്വാർഡ് ടൈഡ്മാൻ, വൈസ് പ്രസിഡന്റ് ലൊറൻസോ കസാക്കിയ, ഇന്റലിന്റെ പുനീത് ജെയിൻ, നോക്കിയ ചീഫ് ടെക്‌നോളജി ഓഫീസർ ഉൾറിച്ച് ഡ്രോപ്മാൻ, എറിക്‌സൻ റിസേർച്ചർ അസ്‌ജോൺ ഗ്രോവ്‌ലൻ, എയർടെൽ സിടിഒ അഭയ് സർവാഗോങ്കർ, റിലയൻസ് ജിയോ ടെക്‌നോളജി പ്രസിഡന്റ് പി കെ ഭട്‌നഗർ, ടെലികമ്യൂണിക്കേഷൻ വകുപ്പു സെക്രട്ടറി അരുണ സുന്ദരരാജൻ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനപ്പുറത്ത് മൊബൈൽ-വയർലെസ് സാങ്കേതികവിദ്യകൾ സമൂഹത്തേയും വ്യവസായത്തേയും മാറ്റി മറിക്കുവാൻ പോവുകയാണെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പു സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. പുതിയ സേവനങ്ങൾ, പുതിയ വ്യവസായങ്ങളുമായി ബന്ധിപ്പിക്കൽ, വിവിധ തരം ഉപകരണങ്ങൾ, ഉപഭോക്താക്കൾ പുതിയ അനുഭവം, അടുത്ത ദശകത്തിന്റെ കണക്ടിവിറ്റി ആവശ്യങ്ങൾ തുടങ്ങിയവയെല്ലാം 5ജി സാങ്കേതിക വിദ്യ സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ 5ജി നമ്മുടെ ജീവിതത്തെ പരിവർത്തനത്തിലേക്കു നയിക്കും. ഈ മാറ്റത്തിന്റെ മുമ്പിൽ ഇന്ത്യയുണ്ടെന്നള്ളത് ആഹ്‌ളാദം പകരുന്ന കാര്യമാണ്. ടെലികമ്യൂണിക്കേഷൻ വകുപ്പു സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.

ലോകം 5ജി അനുഭവിക്കുമ്പോൾ തന്നെ ആ അനുഭവം ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിച്ചുവരുന്നതെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു.

TAGS: 5G | COAI |