May 2024
വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു കെജിഎസ് ഗ്രൂപ്പ്
Posted on: September 27, 2014
ആറന്മുള വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ് മുന്നോട്ടു പോകുമെന്നും മാനേജിംഗ് ഡയറക്ടർ ജിജി ജോർജ് അറിയിച്ചു. പദ്ധതിയുടെ നിർമാണം ചെന്നൈ ഹരിത ട്രൈബ്യൂണൽ തടഞ്ഞതിനെത്തുടർന്നു കമ്പനി നൽകിയ ഹർജി സുപ്രീംകോടതിയുടെ ഹരിതബഞ്ചിന്റെ പരിഗണനയിലാണ്. കേസിലുള്ള വാദം ഒക്ടോബറിൽ നടക്കുമെന്നാണു സൂചന. കോടതിവിധി അനുകൂലമായാൽ പദ്ധതി നിർമാണം തുടങ്ങുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുമെന്നും അദേഹം കൂട്ടിച്ചേർത്തു.
മധ്യതിരുവിതാംകൂർ മേഖലയുടെ സമഗ്ര പുരോഗതിക്കു സഹായകരമാകുന്ന പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ നയങ്ങളോടു പൂർണമായും യോജിക്കുന്നതാണ് ആറന്മുള വിമാനത്താവള പദ്ധതി. പദ്ധതി പൂർത്തിയാൽ 1,500 പേർക്കു നേരിട്ടും 6,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ജിജി ജോർജ് ചൂണ്ടിക്കാട്ടി.
TAGS: Aranmula Airport | KGS Aranmula Airport | KGS Group |