വോഡഫോൺ ഇന്റർനാഷണൽ ഫ്യുച്ചർ ജോബ്‌സ് പദ്ധതിക്ക് തുടക്കം കുറിച്ചു

Posted on: March 21, 2018

കൊച്ചി : തൊഴിൽ സംബന്ധിയായ മാർഗനിർദ്ദേശങ്ങളും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പരിശീലന സാമഗ്രികളും ലഭ്യമാക്കുന്ന വിപ്ലവകരമായ ആഗോള പരിപാടിക്ക് വോഡഫോൺ തുടക്കം കുറിച്ചു. വാട്ട് വിൽ യു ബി എന്ന പേരിലുള്ള ഈ പദ്ധതി വഴി 2022 ഓടെ ഇന്ത്യയിൽ അഞ്ചു ദശലക്ഷം പേർക്കും 18 രാജ്യങ്ങളിലായി പത്തു ദശലക്ഷം പേർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

യുവാക്കൾക്ക് തൊഴിൽ സംബന്ധിയായ മാർഗനിർദ്ദേശങ്ങൾ, പരിശീലനങ്ങൾ, തൊഴിൽ അന്വേഷണത്തിനായുള്ള തിരച്ചിൽ എന്നിവയെല്ലാം സാധ്യമാക്കുന്ന ഫ്യുച്ചർ ജോബ്‌സ് ഫൈൻഡർ എന്ന പുതിയ ഓൺലൈൻ സംവിധാനവും വോഡഫോൺ വികസിപ്പിച്ചു. ഓരോ വ്യക്തിയുടേയും കഴിവുകളും താത്പര്യങ്ങളും കണ്ടെത്താനുള്ള പരീക്ഷകളാണ് ഫ്യൂച്ചർ ജോബ്‌സ് ഫൈന്ററിലെ ആദ്യ പടി.

ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഡിജിറ്റൽ മേഖലയിലെ കഴിവുകളും പുതിയ പഠനങ്ങളും വേണമെന്നും വോഡഫോൺ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുനിൽ സൂദ് പറഞ്ഞു. പുതിയ ലോകത്തിലെ തൊഴിൽ ആവശ്യങ്ങൾക്കായുള്ള അഞ്ചു ദശലക്ഷം യുവാക്കളെ ഈ പദ്ധതിയിലൂടെ ഇന്ത്യയിലെമ്പാടുമായി പരിശീലിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Vodafone |