4ജി നെറ്റ് വർക്ക് : ബിഎസ്എൻഎല്ലും നോകിയയും തമ്മിൽ ധാരണ

Posted on: February 27, 2018

ന്യൂഡൽഹി : ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നതിന് മുന്നോടിയായി നെറ്റ് വർക്ക് നവീകരണത്തിന് നോകിയയുമായി ധാരണയിലെത്തി. കേരളവും തമിഴ്‌നാടും കർണാടകവും ഉൾപ്പടെ 10 ടെലികോം സർക്കിളുകളിൽ നോകിയ നെറ്റ് വർക്ക് നവീകരണം നടപ്പാക്കും.

ബിഎസ്എൻഎല്ലിന് 38 ദശലക്ഷം വരിക്കാരാണ് ഈ മേഖലയിലുള്ളത്. ഇന്ത്യയിൽ 5ജി അവതരിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യവികസിപ്പിക്കാൻ കഴിഞ്ഞവർഷം നോകിയയും ബിഎസ്എൻഎല്ലും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.