റിലയൻസ് ഫർണിച്ചർ ബിസിനസിൽ നിന്നു പിൻമാറും

Posted on: September 22, 2014

Reliance-Living--Store-bigഫർണീച്ചർ ബിസിനസിൽ നിന്നും മുകേഷ് അംബാനിയുടെ റിലയൻ റീട്ടെയ്ൽ പിൻമാറും. ബംഗലുരു, ഡൽഹി, ഹൈദരാബാദ് തുടങ്ങി 12 നഗരങ്ങളിലെ റിലയൻസ് ലിവിംഗ് സ്റ്റോറുകൾ കമ്പനി അടച്ചപൂട്ടും. വില്പനയ്ക്കുള്ള ദീർഘമായ ഇടവേളയും വർധിച്ചുവരുന്ന മത്സരങ്ങളുമാണ് ഫർണച്ചർ ബിസിനസിൽ നിന്നും റിലയൻസിനെ പിന്തിരിപ്പിച്ചത്.

സ്വീഡിഷ് ഫർണിച്ചർ കമ്പനിയായ ഐകിയ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനിടെയാണ് റിലയൻസിന്റെ പിൻമാറ്റം. കഴിഞ്ഞവർഷം പുസ്തകങ്ങളും സംഗീത സിഡികളും വിൽകുന്ന 40 ൽ അധികം ടൈംഔട്ട് സ്റ്റോറുകൾ റിലയൻസ് അടച്ചുപൂട്ടിയിരുന്നു.