സൗത്ത് ഇന്ത്യൻ ബാങ്ക് 500 കോടി സമാഹരിക്കും

Posted on: September 19, 2014

SIB-LOGO--sസൗത്ത് ഇന്ത്യൻ ബാങ്ക് ക്യുഐപി വഴി 500 കോടി രൂപയുടെ മൂലധനസമാഹരണം നടത്തുമെന്ന് ബാങ്ക് നോൺഎക്‌സിക്യൂട്ടീവ് ചെയർമാൻ അമിതാബ് ഗുഹ പറഞ്ഞു. എന്നാൽ ക്യുഐപി സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.

സൗത്ത് ഇന്ത്യൻ ബാങ്ക് 3 ശതമാനം അറ്റപലിശ മാർജിനാണ് ഈ വർഷം ലക്ഷ്യമിടുന്നത്. വായ്പാ വളർച്ചയിലെ കുറവാണ് അറ്റപലിശ മാർജിനെ ബാധിക്കുന്നത്. കഴിഞ്ഞവർഷം 3.13 ശതമാനമായിരുന്നു അറ്റപലിശ മാർജിൻ എന്നും അമിതാബ് ഗുഹ കൂട്ടിച്ചേർത്തു.