യൂണിയൻ ബാങ്ക് ക്യുഐപി അടുത്തമാസം

Posted on: June 28, 2015

Union-Bank-of-India-headoff

മുംബൈ : യൂണിയൻ ബാങ്ക് അടുത്തമാസം ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് വഴി 2,500 കോടി രൂപ സമാഹരിക്കും. മൂലധനമായി 3,700 കോടി രൂപ സമാഹരിക്കാൻ ഓഹരിയുടമകൾ വാർഷിക പൊതുയോഗത്തിൽ അനുമതി നൽകിയിട്ടുണ്ട്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിമൂലധനത്തിൽ 60.13 ശതമാനം കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്. 2014-15 ധനകാര്യവർഷം യൂണിയൻ ബാങ്ക് 1,782 കോടി രൂപ അറ്റാദായം നേടി. മുൻവർഷം 1,696 കോടിയായിരുന്നു അറ്റാദായം.