ടാറ്റാ ടിയാഗോയുടെ വില്പന ഒരു ലക്ഷം പിന്നിട്ടു

Posted on: October 28, 2017

മുംബൈ : ടാറ്റാ ടിയാഗോയുടെ വില്പന ഒരു ലക്ഷം യുണിറ്റ് പിന്നിട്ടു. വിപണിയിൽ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ ടിയാഗോയ്ക്ക് ലഭിച്ചിരുന്നു. 2017 സെപ്റ്റംബറിൽ 17,286 ടിയാഗോ കാറുകളാണ് വിറ്റഴിച്ചത്. മുൻ വർഷം ഇതേകാലയളവിനേക്കാൾ 18 ശതമാനം വളർച്ചകൈവരിച്ചു.

ടിയാഗോയുടെ ഡിമാൻഡ് കണക്കിലെടുത്ത് ഗുജറാത്തിലെ സനന്ദ് പ്ലാന്റിൽ രണ്ട് ഷിഫ്റ്റുകളിലായാണ് നിർമാണം പുരോഗമിക്കുന്നത്. അടുത്തവർഷം ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.