26
Friday
April 2024
April 2024
ബേക്ക് എക്‌സ്‌പോ 2017 ആറിന് ആരംഭിക്കും
Posted on: October 4, 2017
കൊച്ചി : ബേക്കേഴ്‌സ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന ബേക്ക് എക്‌സ്‌പോ 2017 ഒക്‌ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും.
ബേക്കറി സംരംഭകർക്ക് ഈ മേഖലയിലെ നൂതന സാങ്കേതികവിദ്യ, ആധുനിക യന്ത്രങ്ങൾ, രുചിക്കൂട്ടുകൾ, പാക്കിംഗ് സാമഗ്രികൾ തുടങ്ങി ബേക്കറികൾ, ബോർമകൾ എന്നിവയ്ക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും പ്രദർശനത്തിലുണ്ടായിരിക്കും. പ്രദർശനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാനവ്യാപകമായി ഇന്ന് വൈകുന്നേരം അഞ്ചിന് ബേക്കറികൾ സന്ദർശിക്കുന്നവർക്ക് സ്വന്തം സ്ഥാപനത്തിൽ ഉണ്ടാക്കിയ മധുരപലഹാരം നൽകി സത്കരിക്കും.
TAGS: Bake Expo | Bakers Association Kerala |
News in this Section