ബേക്ക് എക്‌സ്‌പോ തൃശൂരിൽ

Posted on: September 24, 2014

BAKE-Logo-smallബേക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 30, 31 നവംബർ ഒന്ന് തീയതികളിൽ തൃശൂരിൽ അഖിലേന്ത്യാ എക്‌സിബിഷൻ സംഘടിപ്പിക്കും. തൃശൂർ ലൂലു കൺവൻഷൻ സെന്ററിലാണ് എക്‌സ്ബിഷൻ നടക്കുന്നത്.

കേരളത്തിൽ ഇതാദ്യമായാണ് ബേക്കേഴ്‌സ് അസോസിയേഷൻ ബേക്കറി മേഖലയുമായി ബന്ധപ്പെട്ട മെഷീനറികളുടെയും ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മൂന്നുറോളം കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കും.

ഇന്ത്യയിൽ കേക്കുണ്ടാക്കിയതിന്റെ 131  വാർഷികാഘോഷത്തിന്റെ ഭാഗമായ കേക്കിൻകാട് പൂരം എന്ന പേരിൽ 600 അടി നീളമുള്ള കേക്കുണ്ടാക്കി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. ബേക്കറികളിൽ തയാറാക്കിയ രണ്ടായിരത്തോളം വ്യത്യസ്ത കേക്കുകളും പ്രദർശനത്തിനുണ്ടാവും. ഒക്‌ടോബർ 30 ന് വൈകുന്നേരം ബേക്ക് സംസ്ഥാന പ്രതിനിധി സമ്മേളനവും പുതിയ സംസ്ഥാന ഭാരവാഹികളുടെ തെഞ്ഞെടുപ്പും നടക്കും.

31 ന് സംസ്ഥാനതല കേക്ക് നിർമാണ മത്സരം നടത്തും. നവംബർ ഒന്നിന് വൈകുന്നേരം അഞ്ചിന് എക്‌സിബിഷൻ സമാപിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, വകുപ്പു മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എം. ശങ്കരൻ, റോയൽ നൗഷാദ്, എ. നൗഷാദ്, വിജേഷ് വിശ്വനാഥ്, ബിജുപ്രേംശങ്കർ, കിരൺ എസ്. പാലക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.