ആമസോൺ ഷോപ്പേഴ്‌സ് സ്റ്റോപ്പിൽ 179 കോടിയുടെ നിക്ഷേപം നടത്തി

Posted on: September 23, 2017

ന്യൂഡൽഹി : ആമസോൺ റീട്ടെയ്ൽ സ്ഥാപനമായ ഷോപ്പേഴ്‌സ് സ്റ്റോപ്പിൽ 179.25 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തി. എൻവി ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സ് മുഖേനയാണ് നിക്ഷേപം.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 407.78 രൂപ പ്രകാരം 43.95 ലക്ഷം പ്രിഫറൻഷ്യൽ ഓഹരികൾ ഷോപ്പേഴ്‌സ് സ്റ്റോപ്പ് ആമസോണിന് നൽകും. ഇതു സംബന്ധിച്ച് ഓഹരിയുടമകളുടെ അംഗീകാരം നേടാൻ ഒക്‌ടോബർ 18 ന് ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ അസാധാരണ പൊതുയോഗം ചേരും.

500 ലേറെ ബ്രാൻഡുകൾ അടങ്ങുന്ന ഷോപ്പേഴ്‌സ് സ്റ്റോപ്പ് പോർട്ട്‌ഫോളിയോ ആമസോണിൽ ലിസ്റ്റ് ചെയ്യും. ഷോപ്പേഴ്‌സ് സ്റ്റോപ്പ് ശൃംഖലയിൽ ഫാഷന് വേണ്ടിയുള്ള ആമസോൺ എക്‌സ്പീരിയൻസ് സെന്ററുകൾ ആരംഭിക്കും.