ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

Posted on: January 15, 2019

കൊച്ചി : ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണില്‍ 20 മുതല്‍ 23 വരെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 19 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സെയിലില്‍ പങ്കെടുക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 170 ദശലക്ഷം ഉത്പന്നങ്ങളാണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

എച്ച് ഡി എഫ് സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.