കോയമ്പത്തൂരിൽ ടൈറ്റാന്റെ പുതിയ പ്ലാന്റ്

Posted on: September 11, 2014

World-of-Titan-big

ടൈറ്റാൻ വാച്ച് ഡിവിഷന്റെ പുതിയ പ്ലാന്റ് കോയമ്പത്തൂർ പല്ലടത്തു തുറന്നു. 75 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച പ്ലാന്റിൽ പ്രതിവർഷം 10 ലക്ഷം സ്റ്റെയിൻലെസ് സ്റ്റീൽ വാച്ച് കെയ്‌സുകൾ നിർമ്മിക്കാനാകും. ജപ്പാനിലെ സീക്കോ എപ്‌സൺന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പുതിയ പ്ലാന്റ് 250 പേർക്ക് തൊഴിലവസരം നൽകും.