രവീന്ദ്ര പിഷാരോടി ടാറ്റാ മോട്ടോഴ്‌സ് വിട്ടു

Posted on: June 5, 2017

ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സ് ഡയറക്ടറും കമേർഷ്യൽ വെഹിക്കിൾസ് ഡിവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രവീന്ദ്ര പിഷാരോടി രാജിവെച്ചു. കമേർഷ്യൽ വെഹിക്കിൾസ് (സെയിൽസ് & മാർക്കറ്റിംഗ്) വൈസ് പ്രസിഡന്റായി 2007 ലാണ് രവീന്ദ്ര പിഷാരോടി ടാറ്റാ മോട്ടോഴ്‌സിൽ ചേർന്നത്. നേരത്തെ കാസ്‌ട്രോളിലും ഫിലിപ്‌സിലും പ്രവർത്തിച്ചിരുന്നു.

വാണിജ്യ വാഹനങ്ങളുടെ വില്പനയിൽ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് രവി പിഷാരോടിയുടെ രാജി. ടാറ്റാ മോട്ടോഴ്‌സിന് 2016-17 ൽ വാണിജ്യവാഹനങ്ങളുടെ വില്പനയിൽ 0.45 ശതമാനം വളർച്ചമാത്രമാണ് നേടാനായത്.