ടാറ്റാ മോട്ടോഴ്‌സ് വാഹനവില കൂട്ടി

Posted on: October 2, 2016

tata-passenger-vehicles-bigന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വില ഉയർത്തി. അസംസ്‌കൃതവസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ നാനോ മുതൽ ആര്യവരെയുള്ള പാസഞ്ചർ വാഹനങ്ങളുടെ വിലവർധിപ്പിക്കുകയാണെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രസിഡന്റ് (വെഹിക്കിൾ ബിസിനസ്) മയാങ്ക് പരീഖ് പറഞ്ഞു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ മാസം ആദ്യം ചില വാഹനങ്ങളുടെ വില 1 ശതമാനം വർധിപ്പിച്ചിരുന്നു. കഴിഞ്ഞമാസം ഹ്യുണ്ടായ് മോട്ടോറും മാരുതി സുസുക്കിയും വാഹനവില കൂട്ടിയിരുന്നു.

TAGS: Tata Motors |