ഇൻഡിഗോ വിമാനത്തിൽ സാംസംഗ് നോട്ട് 2 പൊട്ടിത്തെറിച്ചു

Posted on: September 23, 2016

samsung-note-2-fire-big

ചെന്നൈ : ഇൻഡിഗോ വിമാനത്തിലെ കാബിൻ ബാഗേജിൽ സൂക്ഷിച്ചിരുന്ന സാംസംഗ് നോട്ട് 2 സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ചു. സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു വിമാനം. കാബിൻ ബാഗേജിൽ നിന്ന് പുകയുയരുന്നതു കൊണ്ട് പരിശോധിച്ചപ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്.

ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണച്ചു. ഫോൺ പിന്നീട് വെള്ളം നിറച്ച ഫുഡ്കണ്ടെയ്‌നറിലേക്ക് മാറ്റി. പൈലറ്റ് എയർട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സാംസംഗ് ഗാലക്‌സി നോട്ട് 7 ന് ഡിജിസിഎ നിരോധനം ഏർപ്പെടുത്തിയിരുന്നു.