ടാറ്റാ ഗ്രൂപ്പ് മ്യാൻമാറിൽ ഓഫീസ് തുറന്നു

Posted on: September 23, 2016

tata-group-big

മുംബൈ : ടാറ്റാ ഗ്രൂപ്പ് മ്യാൻമാറിൽ പുതിയ ഓഫീസ് തുറന്നു. തലസ്ഥാനമായ യാൻഗോണിലാണ് ടാറ്റാ ഇന്റർനാഷണൽ പ്രവർത്തിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ്, ജാഗ്വർ ലാൻഡ് റോവർ, ടാറ്റാ പവർ, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഗ്രൂപ്പ് കമ്പനികൾ മ്യാൻമാറിൽ പ്രവർത്തിക്കുന്നുണ്ട്.

മ്യാൻമാറിലെ സാധ്യതകൾ തങ്ങൾക്കു നിർണായകമാണെന്ന് ടാറ്റാസൺസ് ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് പബ്ലിക് അഫയേഴ്‌സ് മേധാവിയും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ മധു കണ്ണൻ പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് ഈ മേഖലയിൽ ഗണ്യമായ വളർച്ച നേടാനാവുമെന്നും അദേഹം കൂട്ടിച്ചേർത്തു.