ലയനവാർത്ത ഐഡിയ നിഷേധിച്ചു

Posted on: August 23, 2016

idea-Store-Big

ന്യൂഡൽഹി : ലയനനീക്കം സംബന്ധിച്ച വാർത്തകൾ ഐഡിയ സെല്ലുലാർ നിഷേധിച്ചു. ലയനം സംബന്ധിച്ച് വോഡഫോണുമായി ചർച്ചനടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഐഡിയ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് വക്താവ് അറിയിച്ചു.

അസത്യവും പൂർണമായും തെറ്റുമാണെന്ന് ആദിത്യബിർള ഗ്രൂപ്പ് വിശേഷിപ്പിച്ചു. അതേസമയം വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ വോഡഫോൺ തയാറായില്ല.