എമിറേറ്റ്‌സ് വിമാനം പൂർണമായും കത്തിനശിച്ചു

Posted on: August 3, 2016

Emirates-tvm-flight-landing

ദുബായ് : ടയർപൊട്ടിത്തെറിച്ച് തീപിടിച്ച് എമർജൻസി ലാൻഡിംഗ് നടത്തിയ എമിറേറ്റ് വിമാനം പൂർണമായും കത്തിനശിച്ചു. എമർജൻസി എക്‌സിറ്റിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റു. വിമാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മൊത്തം 282 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 2003 നിർമ്മിച്ച ബോയിംഗ് 777-300 ഇആർ വിമാനം തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ദുബായ് രാജ്യാന്തരവിമാനത്താവളത്തിലെ ടെർമിനൽ 3 (ടി-3) ലെ റൺവേ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.