എമിറേറ്റ്‌സ് വിമാനം ദുബായിൽ എമർജൻസി ലാൻഡിംഗ് നടത്തി

Posted on: August 3, 2016

Emirates-tvm-flight-landing

ദുബായ് : തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി. യുഎഇ സമയം ഉച്ചയ്ക്ക് 12.45 നാണ് (ഇന്ത്യൻ സമയം 2.15 ) സംഭവം. വിമാനത്തിൽ നിന്നും കനത്ത പുക ഉയരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എമിറേറ്റ്‌സ് വൃത്തങ്ങൾ അറിയിച്ചു.

ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫും ലാൻഡിംഗും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.