ആദായനികുതി റിട്ടേൺ : അവസാന തീയതി 31

Posted on: July 26, 2016

Income-Tax-Big

ബംഗലുരു : ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. 2015- 16 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണാണ് ഈ മാസം 31 ന് മുമ്പ് സമർപ്പിക്കേണ്ടത്.

മൊത്തവരുമാനം നികുതിരഹിത വരുമാനപരിധിക്കുള്ളിലാണെങ്കിലും റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. യഥാസമയം റിട്ടേൺ സമർപ്പിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.