ആദായനികുതി റിട്ടേൺ : അവസാന തീയതി നാളെ

Posted on: December 30, 2020

കൊച്ചി : ഓഡിറ്റ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണും ഓഡിറ്റുള്ളവര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനുള്ള അവാസന തീയതി നാളെ.

വൈകിയാല്‍ 10,000 രൂപ പിഴ. വരുമാനം 5 ലക്ഷം രൂപയില്‍ താഴെയെങ്കില്‍ പിഴ 1000 രൂപ. അടയ്ക്കാനുള്ള നികുതിയിന്മേല്‍ മാസം 2 ശതമാനം പലിശയും കൊടുക്കണം. അകാരണമായി വൈകുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനും പിഴയുണ്ട്.

TAGS: Income Tax |