ടാറ്റാ ക്ലിക്ക് ഡോട്ട്‌കോം പ്രവർത്തനം ആരംഭിച്ചു

Posted on: June 7, 2016

Tata-Cliq-Cyrus-Mistry-Big

കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ആദ്യത്തെ ഇ-കൊമേഴ്‌സ് പോർട്ടലായ ടാറ്റാ ക്ലിക്ക് ഡോട്ട്‌കോം പ്രവർത്തനം ആരംഭിച്ചു. ഓൺലൈൻ ഷോപ്പിംഗും ഇൻ സ്റ്റോർ ഷോപ്പിംഗും സമന്വയിപ്പിച്ചു കൊണ്ടുള്ള മൾട്ടി ബ്രാൻഡ് ഡിജിറ്റൽ ഷോപ്പിംഗ് അനുഭവമാണ് ടാറ്റാ ക്ലിക്കിലൂടെ ടാറ്റാ ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
www.tatacliq.com എന്ന് വെബ്‌സൈറ്റിലൂടെയും ആൻഡ്രോയ്ഡ് ഐഒഎസ് മൊബൈൽ ആപ്പ് വഴിയും ആദ്യ ദിവസം മുതൽ പർച്ചേസ് ചെയ്യാൻ അവസരം ഒരുക്കുന്ന ആദ്യത്തെ ഇ-കൊമേഴ്‌സ് പോർട്ടൽ എന്ന പ്രത്യേകതയും ടാറ്റാ ക്ലിക്കിനുണ്ട്.

വസ്ത്രങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, പാദരക്ഷകൾ എന്നിവയുടെ മുന്തിയ ബ്രാൻഡുകളെ കൂടാതെ ടാറ്റാ ക്ലിക്ക് ഡോട്ട്‌കോം-ൽ മാത്രം ലഭ്യമാകുന്ന ബ്രാൻഡുകളും ടാറ്റയുടെ ഇ-കൊമേഴ്‌സ് പോർട്ടലിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകാത്ത അന്താരാഷ്ട്ര ഫാഷൻ, ആഡംബര ബ്രാൻഡുകളും ഈ പോർട്ടലിലൂടെ ടാറ്റാ അവതരിപ്പിക്കുന്നു. 99 രൂപ മുതൽ വിലയുള്ള രണ്ടു ലക്ഷത്തിലധികം ഉത്പന്നങ്ങൾ ടാറ്റാ ക്ലിക്കിൽ നിന്നും വാങ്ങാം.

വിവിധ തരം ബ്രാൻഡുകളുമായുള്ള സഹകരണത്തിൽ ഉത്പന്നങ്ങൾ ഓൺലൈനായി തെരഞ്ഞെടുക്കാനും ബ്രാൻഡുകളുടെ തന്നെ സ്‌റ്റോറിൽ നിന്ന് അവ ഓൺലൈൻ വിലയിൽ വാങ്ങുവാനും, തിരികെ നൽകാനും സാധിക്കും. ടാറ്റാ ക്ലിക്ക് ഡോട്ട്‌കോമിന്റെ ഈ ഡിജിറ്റൽ സേവനങ്ങൾ 12 ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ 500-ൽ പരം സ്റ്റോറുകളിൽ ലഭ്യമാണ്.

ടാറ്റാ ക്ലിക്കിന്റെ സേവനം 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും അടക്കം 689 പട്ടണങ്ങളിൽ ലഭ്യമാണ്.