ബർഗർകിംഗ് ടിം ഹോർട്ടൺസിനെ ഏറ്റെടുക്കും

Posted on: August 25, 2014

Burgerking-B

യുഎസ് ഫാസ്റ്റ്ഫുഡ് ചെയിനായ ബർഗർകിംഗ് കാനഡയിലെ കോഫി-ഡൊണട്ട് ചെയിൻ ടിം ഹോർട്ടൺസിനെ ഏറ്റെടുത്തേക്കും. മിയാമി ആസ്ഥാനമായുള്ള ബർഗർകിംഗിന് ഇന്ത്യ ഉൾപ്പടെ 100 രാജ്യങ്ങളിലായി 13,000 ലേറെ ഔട്ട്‌ലെറ്റുകളുണ്ട്.

കാനഡയിലെ ഓക്‌വില്ലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിം ഹോർട്ടൺസിന് 3,500 ലേറെ റെസ്‌റ്റോറന്റുകൾ കാനഡയിലും 850 എണ്ണം യുഎസിലുമുണ്ട്. അഹമ്മദബാദ്, സൂററ്റ്, മുംബൈ എന്നിവിടങ്ങൾ ഉൾപ്പടെ 2015 ഓടെ ഇന്ത്യയിൽ 18 റെസ്‌റ്റോറന്റുകൾ തുറക്കാനാണ് ബർഗർകിംഗ് ലക്ഷ്യമിടുന്നത്.