ബർഗർകിംഗ് ദക്ഷിണേന്ത്യയിൽ 7 റെസ്‌റ്റോറന്റുകൾ തുറക്കും

Posted on: June 26, 2015

Burger-King-Whoppers-Big

ബംഗലുരു : യുഎസ് ഫാസ്റ്റ്ഫുഡ് ചെയിനായ ബർഗർകിംഗ് ദക്ഷിണേന്ത്യയിൽ 7 റെസ്റ്റോറന്റുകൾ തുറക്കും. ആദ്യ റെസ്‌റ്റോറന്റ് ജൂൺ 27 ന് ശനിയാഴ്ച ബംഗലുരു ഫീനിക്‌സ് മാർക്കറ്റിൽ ആരംഭിക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ ആറ് റെസ്റ്റോറന്റുകൾ കൂടി ബംഗലുരുവിൽ തുറക്കും.

കഴിഞ്ഞ നവംബറിലാണ് ബർഗർകിംഗ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ഡൽഹി, മുംബൈ, ചണ്ഡിഗഡ് എന്നിവിടങ്ങളിലായി 18 റെസ്റ്റോറന്റുകളാണ് ഇപ്പോഴുള്ളത്. എവർസ്‌റ്റോൺ കാപ്പിറ്റലാണ് മാസ്റ്റർ ഫ്രാഞ്ചൈസി.