ബർഗർകിംഗ് ഈ വർഷം 35 ഔട്ട്‌ലെറ്റുകൾ തുറക്കും

Posted on: August 29, 2017

ന്യൂഡൽഹി : അമേരിക്കൻ ഫാസ്റ്റ്ഫുഡ് ശൃംഖലയായ ബർഗർകിംഗ് ഈ വർഷം ഇന്ത്യയിൽ 35 ഔട്ട്‌ലെറ്റുകൾ തുറക്കും. 2014 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബർഗർ കിംഗിന് നിലവിൽ 28 നഗരങ്ങളിലായി 100 ലേറെ ഔട്ട്‌ലെറ്റുകളുണ്ട്.

ഓരോ വർഷവും 35-45 ഔട്ട്‌ലെറ്റുകൾ വീതം ആരംഭിക്കാനാണ് ബർഗർകിംഗിന്റെ പദ്ധതി. ഹോം ഡെലിവറി ബിസിനസ് രംഗത്തും ബർഗർകിംഗിന് മികച്ച വളർച്ച നേടാനായി.

TAGS: Burger King |