ബർഗർകിംഗ് ഈ വർഷം 40 ഔട്ട്‌ലെറ്റുകൾ തുറക്കും

Posted on: April 19, 2016

Burger-King-Sandwich-big

ന്യൂഡൽഹി : ഫാസ്റ്റ്ഫുഡ് ശൃംഖലയായ ബർഗർകിംഗ് ഈ വർഷം ഇന്ത്യയിൽ 35-40 ഔട്ട്‌ലെറ്റുകൾ തുറക്കും. 2014 നവംബറിലാണ് ബർഗർകിംഗ് ഇന്ത്യൻ വിപണയിൽ പ്രവേശിച്ചത്.

ബർഗർ കിംഗിന് ഇപ്പോൾ 48 ഔട്ട്‌ലെറ്റുകളുണ്ട്. നിലവിലുള്ള നഗരങ്ങൾക്കൊപ്പം പുതിയ നഗരങ്ങളിലും ഔട്ട്‌ലെറ്റുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ബർഗർകിംഗ് ഇന്ത്യ സിഇഒ രാജീവ് വർമ്മൻ പറഞ്ഞു.