എച്ച് യു എൽ മോഡേൺ ബ്രെഡിനെ എവർസ്‌റ്റോണിന് വിറ്റു

Posted on: September 9, 2015

ModernBread-Factory-Big

മുംബൈ : ഹിന്ദുസ്ഥാൻ യൂണിലിവർ മോഡേൺ ബ്രെഡ് ആൻഡ് ബേക്കറി ബിസിനസ് എവർസ്‌റ്റോൺ ഗ്രൂപ്പിലെ നിമ്മാൻ ഫുഡ്‌സിന് വിറ്റു. വില്പനയുടെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. നോൺകോർ ബിസിനസിൽ നിന്നും പിൻമാറുന്നതിന്റെ ഭാഗമായാണ് വില്പന. കൊച്ചി ഉൾപ്പടെ കമ്പനി നേരിട്ട് നടത്തിയിരുന്ന ആറ് നിർമാണശാലകളും ഫ്രാഞ്ചൈസികളും ബ്രാൻഡും ബിസിനസും ഉൾപ്പടെയാണ് ഇടപാട്.

പൊതുമേഖല സ്ഥാപനമായ മോഡേൺ ഫുഡ്‌സിനെ 2000 ൽ ആണ് ഹിന്ദുസ്ഥാൻ യൂണിലിവർ ഏറ്റെടുത്തത്. മോഡേൺ ബ്രാൻഡിന്റെ പൂർണസാധ്യതകൾ കണ്ടെത്താൻ ഈ ഇടപാടിലൂടെ എവർ‌സ്റ്റോണിന് കഴിയുമെന്ന് എച്ച് യു എൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.

സിംഗപ്പൂർ ആസ്ഥാനമായുള്ള വെഞ്ചർ കാപ്പിറ്റൽ സ്ഥാപനമാണ് എവർ‌സ്റ്റോൺ ഗ്രൂപ്പ്. 2.5 ബില്യൺ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന എവർസ്‌റ്റോൺ, ഇന്ത്യയിൽ ബർഗർ കിംഗിന്റെ ഫ്രാഞ്ചൈസി നടത്തുന്നുണ്ട്.