റോഹിത് ഫിലിപ്പ് ഇൻഡിഗോ സിഎഫ്ഒ

Posted on: May 18, 2016

Rohit-Philip-Big

ന്യൂഡൽഹി : ഇൻഡിഗോ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി റോഹിത് ഫിലിപ്പിനെ നിയമിച്ചു. നേരത്തെ സിറോക്‌സ് കോർപറേഷനിലും ആനന്ദ് ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസിൽ 17 വർഷം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ കോർണെൽ യൂണിവേഴ്‌സിറ്റി അലുംമ്‌നിയാണ്.