ബിർമിംഗ്ഹാമിലേക്ക് എമിറേറ്റ്‌സിന്റെ എ-380 സർവീസ്

Posted on: March 28, 2016

Emirates-A-380-Big-b

ദുബായ് : എമിറേറ്റ്‌സ് ദുബായിൽ നിന്ന് ബ്രിട്ടണിലെ ബിർമിംഗ്ഹാമിലേക്ക് എ-380 വിമാനസർവീസ് ആരംഭിച്ചു. രണ്ട് ക്ലാസ് കോണിഫിഗറേഷനിൽ 615 സീറ്റുകളുള്ള വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ദുബായിൽ നിന്നും യുഎഇ സമയം രാവിലെ 7.45 ന് പുറപ്പെടുന്ന (ഇകെ0039) ബ്രിട്ടീഷ് സമയം രാവിലെ 11.35 ന് ബിർമിംഗ്ഹാമിലെത്തിച്ചേരും. ഇപ്പോൾ ബിർമിംഗ്ഹാമിലേക്ക് പ്രതിദിനം മൂന്ന് എമിറേറ്റ്‌സ് സർവീസുകളാണുള്ളത്. എമിറേറ്റ്‌സ് എ 380 സർവീസ് നടത്തുന്ന 38 മത് ഡെസ്റ്റിനേഷനാണ് ബിർമിംഗ്ഹാം.