നടൻ ജിഷ്ണു രാഘവന് അന്ത്യാഞ്ജലി

Posted on: March 26, 2016

Jishnu-Raghavan-Big

കൊച്ചി : ഇന്നലെ അന്തരിച്ച ചലചിത്ര നടൻ ജിഷ്ണു രാഘവന് (35) സിനിമലോകം കണ്ണീരോടെ വിട നൽകി. ഇന്നലെ രാവിലെ 8.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വർഷമായി കാൻസർ ബാധിതനായിരുന്നു. സംസ്‌കാരം ഇന്നലെ വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തിൽ നടത്തി. ചലചിത്രതാരങ്ങളായ മമ്മുട്ടി, ജയറാം, ജഗദീഷ്, ജോമോൾ തുടങ്ങി ജീവിതത്തിന്റെ നാനതുറകളിലുംപെട്ട നിരവധി പേർ ജിഷ്ണുവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

കളിപ്പാട്ടം എന്ന ചിത്രത്തിലൂടെ 1987 ൽ ചലചിത്രരംഗത്ത് എത്തിയ ജിഷ്ണു 25 സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാല് സിനിമകൾ റിലീസ് ചെയ്യാനുണ്ട്.