രണ്ടു പെൺകുട്ടികൾ 22-ന് തീയേറ്ററിലെത്തും

Posted on: January 13, 2016

Eros-2-Penkuttikal-Big

കൊച്ചി : ഇറോസ് ഇന്റർനാഷണൽ മീഡിയയുടെ മലയാളം സിനിമ രണ്ടു പെൺകുട്ടികൾ ഈ മാസം 22-ന് റിലീസ് ചെയ്യും. സിനിമ കുക്ക്‌സ്, ഈഫൽ എന്റർടെയിൻമെന്റ് എന്നീ കമ്പനികൾ സംയുക്തമായി നിർമിച്ചതാണ് ചിത്രം.

ടൊവിനോ തോമസ്, അമല പോൾ, അഞ്ജു കുര്യൻ, അന്ന ഫാത്തിമ, തുടങ്ങിയവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ജോ ബേബിയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ രണ്ടു പെൺകുട്ടികൾ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ കഥയാണിത്. ഇതിലെ അഭിനയത്തിനു അന്ന ഫാത്തിമയ്ക്കു സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ബാലനടിക്കുള്ള അവാർഡു ലഭിച്ചിരുന്നു.

ചിത്രത്തിന്റെ എഡിറ്റർ റഹ്മാൻ മുഹമ്മദ് അലിയാണ്. മാത്യൂസ് പുളിക്കനാണ് സംഗീതം. ജീതു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ പത്തേമാരി എന്നിയുടെ റിലീസിനുശേഷം ഇറോസ് ഇന്റർനാഷണൽ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്.

മികച്ച പ്രദേശിക ചിത്രങ്ങളിൽ നിക്ഷേപം തുടരുന്നതുവഴി ദക്ഷിണേന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഇറോസ് ഇന്റർനാഷണൽ മീഡിയ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സുനിൽ ലുല്ല പറഞ്ഞു.