കലാഭവൻ മണിയുടെ മരണം : പോലീസ് കേസെടുത്തു

Posted on: March 6, 2016

Kalabhavan-Mani-Big-b

കൊച്ചി : കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണിയുടെ മൊഴിയെടുക്കാൻ ചാലക്കുടി പോലീസ് ഇന്ന് വൈകുന്നേരം അമൃത ആശുപത്രിയിൽ എത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായതിനാൽ പോലീസിന് മൊഴിയെടുക്കാനായില്ല.

മണിയെ അവശനിലയിൽ കണ്ടെത്തിയ ഔട്ട്ഹൗസിൽ തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി സുദർശനാണ് അന്വേഷണ ചുമതല.