ജെറ്റ് എയർവേസ് ദുബായ് സർവീസുകൾ വർധിപ്പിക്കുന്നു

Posted on: February 18, 2016

Jet-Airways-B737-800-big

മുംബൈ : ജെറ്റ് എയർവേസ് അടുത്ത മാസം മുതൽ ദുബായ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. മാർച്ച് ഒന്നു മുതൽ മുംബൈയിൽ നിന്ന് ദുബായിലേക്ക് ആറാമത്തെ പ്രതിദിന സർവീസും മാർച്ച് 27 മുതൽ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും.

ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ജെറ്റ് എയർവേസ് മുംബൈ, ഡൽഹി, കൊച്ചി, മംഗലുരു എന്നിവിടങ്ങളിൽ നിന്നായി ദുബായിലേക്ക് 11 പ്രതിദിന സർവീസുകളാണ് നടത്തുന്നത്.