പിഎഫ് നികുതി പിൻവലിച്ചു

Posted on: March 8, 2016

Arun-Jaitley--Big-a

ന്യൂഡൽഹി : പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പിൻവലിച്ചു. ഇതു സംബന്ധിച്ച് അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ പ്രഖ്യാപനം നടത്തി. 2016 ഏപ്രിൽ ഒന്നിന് ശേഷം പിഎഫ് നിക്ഷേപ പലിശയുടെ 60 ശതമാനം തുകയ്ക്ക് നികുതി ഏർപ്പെടുത്താനായിരുന്നു ബജറ്റ് നിർദേശം.

ഈ നിർദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം പെൻഷൻ സ്‌കീമിൽ നിന്ന് തുക പിൻവലിക്കുകയാണെങ്കിൽ 40 ശതമാനത്തിനു മാത്രമെ ഇളവ് ലഭിക്കുകയുള്ളു.