ന്യൂഡൽഹി ഖാൻമാർക്കറ്റിൽ ഫ്രീ വൈഫൈ

Posted on: August 18, 2014

Khan-market-Delhi-B

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഖാൻമാർക്കറ്റിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തി. ടാറ്റാഡോകോ, വോഡഫോൺ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഈമാസം അവസാനത്തോടെ കൊണോട്ട് പ്ലേസിലും വൈഫൈ സൗകര്യം നിലവിൽ വരും.

ഖാൻമാർക്കറ്റിൽ എത്തുന്ന സന്ദർശകർ ഇ-മെയിലും മൊബൈൽ നമ്പരും നൽകി വൺടൈം പാസ്‌വേഡ് ഉപയോഗിച്ചാൽ മാത്രമെ വൈഫൈ സാധ്യമാകുകയുള്ളു. സൗജന്യം സമയം കഴിഞ്ഞാൽ യഥേഷ്ടം റീചാർജ് ചെയ്തും ഇന്റർനെറ്റ് ഉപയോഗിക്കാമെന്ന് വൈഫൈ പ്രോജക്ട് തലവൻ ഒ.പി. മിശ്ര പറഞ്ഞു.