മുംബൈയിൽ അൺലിമിറ്റഡ് വൈഫൈയുമായി റിലയൻസ് ജിയോ

Posted on: September 16, 2015

Wi-Fi-big

മുംബൈ : ഗണേശോത്സവത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത പന്തലുകളിൽ റിലയൻസ് ജിയോ അൺലിമിറ്റഡ് വൈഫൈ സൗകര്യം ഏർപ്പെടുത്തി. ലാൽ ബാഗ് , അന്ധേരി, സഹ്യാദ്രി പന്തലുകൾ സന്ദർശിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഹൈസ്പീഡ് വൈഫൈ സൗകര്യം ആസ്വാദിക്കാം.

ജിയോനെറ്റ് സെലക്ട് ചെയ്ത് വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്നതോടെ ലഭിക്കുന്ന വൺടൈം പാസ്‌വേഡ് എന്റർ ചെയ്താൽ വൈഫൈ സൗകര്യം ലഭ്യമാകും. ഈ വർഷം അവസാനത്തോടെ രാജ്യത്തെമ്പാടും 4ജി എൽടിഇ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ്.