രാജ്യത്തെ 5000 റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈ ഫൈ

Posted on: September 29, 2019

ന്യൂഡൽഹി : രാജ്യത്തെ 5000 റെയിൽ സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ സംവിധാനം നിലവിൽ വന്നു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ റെയിൽവേ സ്റ്റേഷനിൽ വൈ ഫൈ ഏർപ്പെടുത്തിയതോടെയാണിത്.

ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ റെയിൽടെൽ ആണ് സൗജന്യ വൈ ഫൈ പദ്ധതി നടപ്പാക്കുന്നത്. 2016 ജനുവരിയിൽ മുംബൈ സെൻട്രൽ സ്റ്റേഷനിൽ ആദ്യമായി സൗജന്യ വൈ ഫൈ ഏർപ്പെടുത്തിയത്.

TAGS: Free Wi Fi | Railtel |