എം ദേവരാജ റെഡി ഐസിഎഐ ദേശീയ പ്രസിഡന്റ്

Posted on: February 15, 2016
ഐസിഎഐ ദേശീയ പ്രസിഡന്റ് എം ദേവരാജ റെഡിയും വൈസ് പ്രസിഡന്റ് നിലേഷ് എസ്. വികാംസെയും.

ഐസിഎഐ ദേശീയ പ്രസിഡന്റ് എം ദേവരാജ റെഡിയും വൈസ് പ്രസിഡന്റ് നിലേഷ് എസ്. വികാംസെയും.

ന്യൂഡൽഹി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) 2016-17 ലെ ദേശീയ പ്രസിഡന്റായി എം. ദേവരാജ റെഡിയെ തെരഞ്ഞെടുത്തു. നിലേഷ് എസ്. വികാംസെയാണ് വൈസ് പ്രസിഡന്റ്.

ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 32 ചാർട്ടേഡ് അക്കൗണ്ടന്റുമാരും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ, കേന്ദ്ര കമ്പനി കാര്യാലയം, ധനമന്ത്രാലയം തുടങ്ങിയ വകുപ്പുകളിൽ നിന്നായി കേന്ദ്ര സർക്കാർ നടത്തുന്ന 8 അംഗങ്ങളും ഉൾപ്പടെ 40 പേർ അടങ്ങുന്ന കേന്ദ്ര സമിതിയാണ് ഐസിഎഐ യെ നിയന്ത്രിക്കുന്നത്.