മലബാർ ഗോൾഡ് 145 മത് ഷോറൂം ദമാമിൽ തുറന്നു

Posted on: January 16, 2016

Malabar-Gold-Dammam-LuLu-In

ദമാം : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 145 മത് ഷോറൂം ദമാമിലെ ലുലു ഹൈപ്പർമാർക്കറ്റിൽ തുറന്നു. സൗദി രാജകുമാരൻ സൗദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൾ അസീസും ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡിന്റെ ദമാമിലെ രണ്ടാമത്തെയും സൗദി അറേബ്യയിലെ 9 മത്തെയും ഷോറൂമാണിത്.

മലബാർ ഗ്രൂപ്പ് കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ (ഇന്റർനാഷണൽ ഓപറേഷൻസ്) ഷംലാൽ അഹമ്മദ് എം പി, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം, റീജണൽ ഡയറക്ടർ ഗഫൂർ എടക്കുനി, മുഹമ്മദ് വസീം തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.