April 2024
എയർപെഗാസസിന് ഒയോ റൂംസുമായി വിപണന ധാരണ
Posted on: January 15, 2016
ബംഗലുരു : എയർ പെഗാസസ് ബ്രാൻഡഡ് ഹോട്ടൽ നെറ്റ് വർക്കായ ഒയോ റൂംസുമായി വിപണന ധാരണയിലെത്തി. 4,999 രൂപയുടെ ഓഫർ പ്രകാരം എയർ പെഗാസസ് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോൾ ഒയോ റൂംസ് താമസസൗകര്യം ലഭ്യമാക്കും. കോർപറേറ്റ് യാത്രക്കാരെയാണ് പുതിയ ഓഫറിൽ ലക്ഷ്യമിടുന്നതെന്ന് എയർ പെഗാസസ് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.
ഇന്ത്യയിലെ 160 നഗരങ്ങളിലായി 400 ൽപ്പരം ഹോട്ടലുകളിലെ 40,000 ഹോട്ടൽ മുറികളാണ് ഒയോ റൂംസ് വിപണനം ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ കൂടുതൽ ഇടപാടുകാരെ ലഭിക്കാൻ പുതിയ സഖ്യം സഹായിക്കുമെന്ന് ഒയോ റൂംസ് ചീഫ് ഗ്രോത്ത് ഓഫീസർ കവികുർട്ട് പറഞ്ഞു.
ബംഗലുരുവിൽ നിന്ന് ഹുബ്ലി, തിരുവനന്തപുരം, മധുര, മംഗലുരു, ചെന്നൈ, കടപ്പ എന്നിവിടങ്ങളിലേക്കാണ് എയർ പെഗാസസ് സർവീസുള്ളത്. വൈകാതെ തൂത്തുക്കുടി, ബെൽഗാവി, രാജമുന്ദ്രി, പുതുച്ചേരി എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കും.
TAGS: Air Pegasus | Decor Aviation | Kempegowda International Airport | OYO Rooms | Shyson Thomas |