27
Saturday
April 2024
April 2024
എയ്‌റോ ഇന്ത്യ 20 മുതൽ ബംഗലുരുവിൽ
Posted on: January 23, 2019
ബംഗലുരു : ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയായ എയ്‌റോ ഇന്ത്യ 20 മുതൽ 24 വരെ ബംഗലുരു യെലഹങ്ക വ്യോമസേനാ താവളത്തിൽ അരങ്ങേറും. വ്യോമമേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 14 മുതൽ 24 വരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെടും.
14 മുതൽ 17 വരെ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ വിമാനത്താവളം അടച്ചിടും. 18,19 തീയതികളിൽ രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ചുവരെയും സർവീസുകൾ നിർത്തിവെയ്ക്കും. 20 ന് രാവിലെ ഒൻപതു മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ചുവരെയും സർവീസുകൾ തടസപ്പെടും.
News in this Section