ഓയോ ഹോട്ടൽസ് ഇരുനൂറോളം ജീവനക്കാരെ കുറയ്ക്കുന്നു

Posted on: August 22, 2019

ന്യൂഡൽഹി : ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് വിപണന വിഭാഗത്തിലെ ഇരുനൂറോളം ജീവനക്കാരെ കുറയ്ക്കുന്നു. ആദ്യഘട്ടമായി ഡൽഹി, ഗുർഗാവ് ഓഫീസുകളിലെ 60 ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടലിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

തുടർന്ന് മുംബൈയിലും പൂനെയിലും ജീവനക്കാരെ കുറയ്ക്കുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവുകൾ മുതൽ മാനേജർമാർ വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. 2500 ലേറെപ്പേരാണ് ഓയോ സെയിൽസ് വിഭാഗത്തിലുള്ളത്.