ഓയോ ഓഹരികള്‍ തിരിച്ചു വാങ്ങുന്നു

Posted on: December 31, 2018

ന്യൂഡല്‍ഹി : ഓയോ റൂംസ് ജീവനക്കാരില്‍ നിന്ന് കമ്പനിയുടെ ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു. നിലവിലുള്ളതും മുന്‍ ജീവനക്കാരും ഉള്‍പ്പെടെ യോഗ്യരായ 250 പേര്‍ക്കാണ് ഓഹരി വില്‍പനക്കായി ഓയോ ഓഫര്‍ നല്‍കിയിരിക്കുന്നത്.

ഓയോയുടെ നിലവിലെ നിക്ഷേപകര്‍ ഭാഗമാകുന്ന ഇഎസ്ഓപി ലിക്യുഡിറ്റി പ്രോഗ്രാം വഴി ജനുവരിയോടെ 40-50 കോടി രൂപയുടെ ഓഹരികള്‍ തിരിച്ച് വാങ്ങാനാണ് പദ്ധതി. ഈ പ്രോഗ്രാം വഴി കുറച്ചു വര്‍ഷം കൊണ്ട് 150-200 ദശലക്ഷം ഓഹരികള്‍ തിരികെ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

TAGS: OYO Rooms |