മലബാർ ഗോൾഡ് 144 മത് ഷോറൂം അബുദാബിയിൽ തുറന്നു

Posted on: January 10, 2016

Malabar-Gold-Al-Wahda-Mall-

അബുദാബി : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 144 മത് ഷോറൂം അബുദാബി അൽ വഹ്ദ മാളിൽ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജി, മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ (ഇന്റർനാഷണൽ ഓപറേഷൻസ്) ഷംലാൽ അഹമ്മദ് എം. പി, കെ.എം. ട്രേഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് കോരത്ത് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.