തിരുവനന്തപുരം-ബംഗലരു സർവീസുമായി ജെറ്റ് എയർവേസ്

Posted on: December 22, 2015

Jet-Airways-B737-800-big

കൊച്ചി : ജെറ്റ് എയർവേസ് ജനുവരി ഒന്നു മുതൽ തിരുവനന്തപുരത്തു നിന്നു ബംഗലരുവിലേക്കു സർവീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 6.05-ന് തിരുവനന്തപുരം എയർപോർട്ടിലെ ടെർമിനൽ രണ്ടിൽ നിന്നു പുറപ്പെടുന്ന വിമാനം (9W824) 7.15-ന് ബംഗലരുവിലെത്തും. ബംഗലരുവിൽ നിന്ന് 7.55 ന് പുറപ്പെടുന്ന വിമാനം 10.40-ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് 11.20 ന് പുറപ്പെടുന്ന വിമാനം 12.15-ന് ഡെറാഡൂണിൽ എത്തും.

ഉച്ചയ്ക്ക് 12.50-ന് ഡെറാഡൂണിൽനിന്നു തിരിക്കുന്ന ഫ്‌ളൈറ്റ് (9W823) ഉച്ചകഴിഞ്ഞ് 2.25 ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് 3.05 ന് പുറപ്പെടുന്ന വിമാനം 5.50 ന് ബംഗലരുവിൽ എത്തിച്ചേരും. ബംഗലരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരുവനന്തപുരത്ത് എത്തിച്ചേരും.