ജെറ്റ് എയർവേസ് സിഇഒ ക്രാമർ ബാൾ രാജിവച്ചു

Posted on: December 17, 2015

Jet-Airways-CEO-Cramer-Ball

മുംബൈ : ജെറ്റ് എയർവേസ് സിഇഒ ക്രാമർ ബാൾ രാജിവച്ചു. രാജി 2016 ഫെബ്രുവരി 29 ന് പ്രാബല്യത്തിൽ വരും. കഴിഞ്ഞവർഷം മെയ് മാസത്തിലാണ് ക്രാമർ ബാൾ ചുമതലയേറ്റത്.

എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തുടർച്ചയായി രണ്ട് ക്വാർട്ടറുകളിൽ ജെറ്റ് എയർവേസ് ലാഭപാതയിലെത്തിയത് ക്രാമർ ബാളിന്റെ കാലത്താണ്. വോൾടൈം ഡയറക്ടർ ഗൗരംഗ് ഷെട്ടി ആക്ടിംഗ് സിഇഒ ആയിരിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു.