ഇൻഫോസിസ് യുഎസ് സ്റ്റാർട്ടപ്പായ ഹൂപ്പിനെ ഏറ്റെടുത്തു

Posted on: December 14, 2015

WHOOP-Big

ബംഗലുരു : ഇൻഫോസിസ് യുഎസ് സ്‌പോർട്‌സ് സ്റ്റാർട്ടപ്പായ ഹൂപ്പിനെ ഏറ്റെടുത്തു. മൂന്ന് മില്യൺ ഡോളറിന്റേതാണ് ഇടപാട്. വെയറബിൾ ഡിവൈസുകളാണ് ഹൂപ്പിന്റെ ഉത്പന്നങ്ങൾ. ഹാർവാഡ് കോളജ് അലുംമ്‌നിയായ വിൽ അഹമ്മദ് ആണ് 2012 ൽ ഹൂപ്പ് ആരംഭിച്ചത്.

ഇൻഫോസിസ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എയർവിസ് സ്‌പെക്, എഎൻഎസ്ആർ കൺസൾട്ടിംഗ്, വെർട്ടെക്‌സ് വെഞ്ചേഴ്‌സ്, നോവ, ക്ലൗഡ്എൻഡ്യുവർ എന്നിവയെ ഏറ്റെടുത്തിരുന്നു.