നവംബറിൽ കാർവില്പന 10 ശതമാനം വർധിച്ചു

Posted on: December 11, 2015

Renault-Duster-Production-l

ന്യൂഡൽഹി : നവംബറിൽ കാർ വില്പന 10.39 ശതമാനം വർധിച്ചു. വില്പന കഴിഞ്ഞ വർഷം നവംബറിലെ 1,56,811 യൂണിറ്റിൽ നിന്ന് 1,73,111 യൂണിറ്റുകളായി വർധിച്ചു.

ഇക്കാലയളവിൽ ഇരുചക്രവാഹന വില്പന 1.47 ശതമാനം വർധിച്ച് 13,20,561 യൂണിറ്റുകളായി. മോട്ടോർസൈക്കിൾ വില്പന 1.58 ശതമാനം വർധിച്ച് 8,66,705 യൂണിറ്റുകളായി.

വാണിജ്യവാഹന വില്പന 8.56 ശതമാനം വർധിച്ച് 51,766 യൂണിറ്റുകളായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.